E-PAN How to Apply - Apk Apps For you

Apk Apps For you

Foxi apk download latest version for Android,fifa 20 download for Android,fifa 20 download,mobile games,games download,Android games free download apk

Click here to download

Search This Blog

2 > 3 4

Sunday, December 1, 2019

E-PAN How to Apply

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ പണമിടപാടുകള്‍ നടത്താനും  ഇപ്പോള്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍)ഇല്ലാതെ കഴിയില്ല.
നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നല്‍കിയാല്‍ 15 ദിവസംവരെയെടുത്താണ് ഇതുവരെ പാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പില്‍നിന്ന് ഇ-പാന്‍ ലഭിക്കും.
ഡിജിറ്റല്‍ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോര്‍മാറ്റിലാണ് അപേക്ഷിച്ച അപ്പോള്‍തന്നെ പാന്‍ നല്‍കുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം. 

എങ്ങനെ അപേക്ഷിക്കും?
https://www.pan.utiitsl.com/PAN/newA.do-ലിങ്ക് വഴിയാണ് പാന്‍ ലഭിക്കാന്‍ അപേക്ഷിക്കേണ്ടത്. ലിങ്ക് തുറന്നാല്‍ അപ്ലൈ ഫോര്‍ ന്യൂ പാന്‍ കാര്‍ഡ്(ഫോം 40എ)-എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഡിജിറ്റല്‍ മോഡ്-തിരഞ്ഞെടുക്കാം.
രേഖകളുടെ കോപ്പിയോ, അപേക്ഷാ ഫോമോ ഒന്നും ഇവിടെ നല്‍കേണ്ടതില്ല. ആധാര്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒടിപിവരും.
ആധാര്‍ ഡാറ്റബേസ് പ്രകാരമാണ് നിങ്ങള്‍ക്ക് പാന്‍ അനുവദിക്കുക. ഒപ്പിന്റെ സ്‌കാന്‍ ചെയ്ത ഇമേജും നിശ്ചിത ഫോര്‍മാറ്റിലുള്ള പുതിയ ഫോട്ടോയും അപ് ലോഡ് ചെയ്യണം.
ആധാര്‍ അടിസ്ഥാനമാക്കിയാണ് പാന്‍ അനുവദിക്കുന്നത്. അതിനാല്‍തന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. അപേക്ഷയില്‍ ഈ വിവരങ്ങള്‍ തെറ്റാതെ നല്‍കുകയുംവേണം. അല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ തള്ളിയേക്കാം.
ഇ-പാനിനൊപ്പം പാന്‍ കാര്‍ഡും ലഭിക്കണമെങ്കില്‍ 107 രൂപ അടയ്ക്കണം. ഇ-പാന്‍ മാത്രമാണ് വേണ്ടതെങ്കില്‍ 66 രൂപമാത്രം നല്‍കിയാല്‍മതി. ആവശ്യത്തിന് പ്രിന്റെടുത്ത് ഇ-പാന്‍ ഉപയോഗിക്കുകയുമാകാം.

No comments:

Post a Comment

Featured Post

Stumble Guys MOD APK 0.54.2

Popular Posts

Advertisement

2 > 3 4