കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ അധ്യാപക കൂട്ടായ്മയായ മെൻ്റേഴ്സ് കേരള, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി വികസിപ്പിച്ചെടുത്ത എന്റെ മലയാളം നല്ല മലയാളം അവധിക്കാല ഓൺലൈൻ മലയാള പoന പരിപോഷണ പരിപാടി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നു.
1,2 ക്ലാസ്സുകൾക്കായി കുഞ്ഞു മലയാളം എന്നപേരിലും
3,4 ക്ലാസുകൾക്കായി എൻ്റെ മലയാളം നല്ല മലയാളം
5,6,7 ക്ലാസുകൾക്കായി എന്റെ മലയാളം നല്ല മലയാളം
എന്നിങ്ങനെ തരം തിരിച്ച് പരിശീലനം ആരംഭിക്കുന്നു.
ഡോ ടി പി കലാധരൻ മാഷിന്റെ അക്കാദമിക്ക് നേതൃത്വത്തിൽ കെ എം നൗഫൽ, ടി റീഷ്മ, ബി എസ് അനീഷ , ടി.ടി പൗലോസ്, ടി.ജതീഷ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.ലക്ഷത്തിൽപ്പരം രൂപ ചെലവഴിച്ച് നിർമ്മിച്ച മൊഡ്യൂളുകളും ട്രൈ ഔട്ട് ഓൺലൈൻ ക്ലാസും
മെന്റേഴ്സ് കേരള നവ മധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകും .
✅ ഈ അവധിക്കാല പഠന പരിപോഷണ പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം?
സ്കൂള്‍തല ക്ലാസ് ഗ്രൂപ്പുകളിലൂടെയാണ് ഈ പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂള്‍
തലത്തില്‍ ഈ പരിശീലനം ക്ലാസ് തല വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ചെയ്യുവാന്‍ താല്‍പര്യമുള്ള
തലത്തില്‍ ഈ പരിശീലനം ക്ലാസ് തല വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ചെയ്യുവാന്‍ താല്‍പര്യമുള്ള
1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ മാത്രം ചുവടെയുള്ള ക്ലാസ് ഗ്രൂപ്പു ലിങ്കുകളില്‍ ജോയ്ന്‍ ചെയ്യുക. മറ്റാരും ജോയിന്‍ ചെയ്യരുത്.
➖➖➖➖➖➖➖➖

No comments:
Post a Comment