കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്‌ഥാന ജീവനക്കാര്‍ക്കും അധ്യപകര്‍ക്കും ഏപ്രില്‍ മുതല്‍ ആഗസ്‌ത് വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം തടഞ്ഞുവെക്കാന്‍ തീരുമാനിച്ചതിന്‍ പ്രകാരം സ്‌പാര്‍ക്ക് സജ്ജമായതായി ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍. ഇതിന്‍ പ്രകാരം ശമ്പളബില്‍ തയ്യാറാക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് ഒഴിവാക്കാം.
20000 രൂപക്ക് മേല്‍ Gross Salary ഉള്ളജീവനക്കാരുടെ ആറ് ദിവസ ശമ്പളം കുറവ് ചെയ്‌ത് മാത്രമേ സ്പാര്‍ക്കില്‍ ബില്‍ തയ്യാറാവൂ. ആയതിനാല്‍ Deductions ല്‍ മാറ്റങ്ങള്‍ വരുത്തണോ എന്ന് ഓരോ ജീവനക്കാരുടെയും പ്രത്യേകം പ്രത്യേകം പരിശോധിക്കണം. ആറ് ദിവസത്തെ ശമ്പളം കുറയുമ്പോള്‍ Net Salary നെഗറ്റീവ് ആകാതെ നോക്കുക. അങ്ങിനെ വന്നാല്‍ അവരുടെ PF Monthly Subscription ല്‍ അനുയോജ്യമായ കുറവോ ഇന്‍കം ടാക്‌സ് ഡിഡക്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയോ Net Amount നെഗറ്റീവ് വരാതെ നോക്കണം. PF Subscription ല്‍ കുറവ് വരുത്തുമ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 6% ല്‍ കുറയാതെ നോക്കണം.
Click Here for SPARK Circular
Click Here for Salary Deduction Circular
No comments:
Post a Comment